വേങ്ങര: കണ്ണമംഗലം എടക്കാപ്പറമ്പ് പണ്ടാറപ്പെട്ടി കുഞ്ഞാലസ്സൻ ഹാജിയുടെ മകൻ അബ്ദുൽ ഖാദർ (54) ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ നിര്യാതനായി. രണ്ടര പതിറ്റാണ്ടിലേറെയായി ജിസാനിനടുത്ത് സബിയയിൽ ബൂഫിയ നടത്തി വരുകയായിരുന്ന ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ധ ചികിത്സക്കായി ജിസാനിൽനിന്ന് ജിദ്ദയിലെത്തിയതായിരുന്നു. വെള്ളിഴാഴ്ച രാവിലെയാണ് മരിച്ചത്. ജിദ്ദയിൽ ഖബറടക്കും. മാതാവ്: പാത്തുമ്മു. ഭാര്യ: ഹസീന. മക്കൾ: വലീദ്, വർദ, വാരിസ്. മരുമകൻ: നസീഫ് (പുളിക്കൽ).