പെരിന്തൽമണ്ണ: വള്ളുവനാട് രാജകുടുംബത്തിലെ മൂന്നാം സ്ഥാനി തച്ചറാൾപാട് എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന കടന്നമണ്ണ കോവിലകത്തെ കെ.സി. ഉദയഭാനു രാജ (84) നിര്യാതനായി. ചെറുകുന്ന് മനക്കൽ വാസുദേവൻ നമ്പൂതിരിയുടെയും കടന്നമണ്ണ കോവിലകത്തെ കുഞ്ഞിക്കാവ് തമ്പുരാട്ടിയുടെയും മകനാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഹോംഗാർഡായി ജോലി ചെയ്തിരുന്നു. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ഊരാളനാണ്. വിവിധ സ്ഥലങ്ങളിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ ആചാര്യനായിരുന്നു. ഭാര്യ: പരേതയായ ശ്രീദേവി കോവിലമ്മ. മക്കൾ: അനിൽ വർമ, അനോജ് കുമാർ വർമ, കൃഷ്ണകുമാർ വർമ (മെഡിക്കൽ റെപ്രസേൻററ്റിവ്, റോവഴ്സ് ഫാർമ). മരുമക്കൾ: രൻജിത വർമ, രശ്മി കൃഷ്ണകുമാർ.