നന്മണ്ട: കരുണാറാം എ.യു.പി സ്കൂളിലെ മുൻ ചിത്രകലാധ്യാപകൻ മഴക്കോളിയിലെ ഉരുളത്ത് അപ്പു മാസ്റ്റർ (84) നിര്യാതനായി. ഭാര്യ: കമല. മക്കൾ: കൃഷ്ണകുമാർ (അധ്യാപകൻ, ജി.യു.പി സ്കൂൾ കിനാലൂർ), പ്രദീപ് കുമാർ (ഫോട്ടോ പാലസ്, ഗുരുകുലം ഫൈൻ ആർട്സ് അക്കാദമി -നന്മണ്ട),മനോജ് കുമാർ (സനം സ്റ്റുഡിയോ, ചീക്കിലോട്). മരുമക്കൾ: ഷൈല (നഴ്സ്, എരമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം), ജഷി (അക്കൗണ്ടൻറ് - അത്തോളിക്കാവ്), ഷീന (അക്കൗണ്ടൻറ് - പുന്നശ്ശേരി). സഹോദരങ്ങൾ: ഭാസ്കരൻ, ദേവി, പരേതരായ രാരിച്ചക്കുട്ടി, മാധവി.