നെടുംകുന്നം: ഗോകുലത്തിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ കെ.ജെ. തങ്കമ്മ (റിട്ട. അധ്യാപിക, നെടുംകുന്നം ഗ്രാമപഞ്ചായത്ത് മുൻ അംഗം, ദേവി മെഡിക്കൽസ് നെടുംകുന്നം - 82) നിര്യാതയായി. മക്കൾ: ലത (അധ്യാപിക, കാസർകോട്), കല (സി.പി.എം പാറക്കൽ ബ്രാഞ്ച് അംഗം, ഡയറക്ടർ ബോർഡ് അംഗം, 286ാം നമ്പർ നെടുംകുന്നം റീജനൽ സഹകരണ ബാങ്ക്), പ്രിയ (അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ ഇത്തിത്താനം). മരുമക്കൾ: ശേഖരൻ നമ്പ്യാർ (റിട്ട. അധ്യാപകൻ, കാസർകോട്), അശോക് കുമാർ (ചെങ്ങന്നൂർ, സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ), പി.കെ. അനിൽകുമാർ (പ്രിൻസിപ്പൽ, ഹയർ സെക്കൻഡറി സ്കൂൾ ഇത്തിത്താനം). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.