മാവേലിക്കര: പുഞ്ചയിലെ വെള്ളക്കെട്ടില്‍ കാല്‍വഴുതി വീണ് യുവാവ് മരിച്ചു. കണ്ടിയൂര്‍ പുലരിയില്‍ ഉത്തമെൻറയും പുഷ്പയുടെയും മകന് പ്രവീണാണ് (കണ്ണന് -24) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് സുഹൃത്തുക്കളുമൊത്ത് മറ്റം വടക്ക് പുഞ്ചക്ക് സമീപമെത്തിയ പ്രവീണ്‍ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രിയോടെ മൃതദേഹം കണ്ടെടുത്തു. സഹോദരന്: പ്രശാന്ത്. സംസ്കാരം പിന്നീട്.