കാക്കനാട്: കാർ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു. കൊല്ലം കുണ്ടറ പെരുമ്പുഴ ശ്രീശൈലം വീട്ടില് സുരേന്ദ്ര ബാബുവിെൻറ മകന് വിഷ്ണുവാണ് (30) മരിച്ചത്. പരിക്കേറ്റ വിഷ്ണുവിനെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്തുക്കളോടൊപ്പം വെണ്ണലയിലെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ കാക്കനാട് പടമുകൾ സിവിൽ ലൈൻ റോഡിൽ ബ്രൈറ്റ് ഇലക്ട്രിക്കത്സിന് സമീപം വ്യാഴാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം.
എതിരെ വന്നയാളെ രക്ഷിക്കുന്നതിനായി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട വാഹനം താഴ്ചയിലേക്ക് മറിയുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. വെണ്ണല പുതിയറോഡിൽ കിറ്റ്കോ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കുര്യനും സാരമായ പരിക്കുണ്ട്. ഇയാളെ എറണാകുളത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. കാർ ഓടിച്ചിരുന്ന വിഷ്ണുവിെൻറ സുഹൃത്ത് അനീഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അതേസമയം വീഴ്ചയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പിന്നീട് പൊലീസ് െക്രയിൻ ഉപയോഗിച്ചാണ് നീക്കംചെയ്തത്.