ആലുവ: പ്രമേഹത്തെതുടർന്ന് കാലിന് പഴുപ്പ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയയാൾ കോവിഡ് ബാധിച്ച് മരിച്ചു. എടയപ്പുറം പേരെക്കാട്ടിൽ പരേതനായ മുഹമ്മദ് മാസ്റ്ററുടെ മകൻ അബ്ദുൽസലാമാണ് (50) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ഒരാഴ്ച ചകിത്സക്കുശേഷം വീട്ടിലേക്ക് മടങ്ങിയ സലാമിനെ വീണ്ടും ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മാതാവ്: ഐഷ. ഭാര്യ: സൽമ.