തൊടുപുഴ: തുണികഴുകുന്നതിനിടെ കാല്‍വഴുതി തോട്ടില്‍ വീണ് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. വണ്ടമറ്റം മണ്ണാറത്തറ പുത്തന്‍പുരയില്‍ പരേതനായ ഗോവിന്ദെൻറ ഭാര്യ അമ്മിണിയാണ് (75) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറോടെ വണ്ടമറ്റം പ്ലാക്കുഴി പാലത്തിനടുത്ത് ഇവരുടെ വീടിന് സമീപത്തെ കുളിക്കടവിലായിരുന്നു സംഭവം. തൊടുപുഴയില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയും കാളിയാര്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. നാട്ടുകാര്‍ നടത്തിയ തിരച്ചിലിൽ രാത്രി വൈകി കുളിക്കടവിനു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മക്കള്‍: പ്രകാശ്, ദാസന്, ഹരി. മരുമക്കള്‍: ഇന്ദു, രേഖ, ബിന്ദു.