അഗളി: പുതൂർ പാടവയൽ സെൽവിയെ (39) വീടിനു സമീപം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാടവയലിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിലായിരുന്നു മൃതദേഹം. സെൽവി തൃശൂർ സ്വദേശി ഹംസ എന്ന ആളോടൊപ്പമാണ് നാലുവർഷമായി താമസിച്ചു വന്നിരുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.