ആലത്തൂർ: ദേശീയപാത സ്വാതി ജങ്ഷനടുത്ത് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മണ്ണൂർ പേഴുംകാട് ചേലങ്കര വീട്ടിൽ പരേതനായ തങ്കപ്പെൻറ മകൻ ലാലു (30) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്കാണ് സംഭവം. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായ ലാലു മണ്ണൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ മുന്നിൽ നിർത്തിയിട്ടിരുന്ന ലോറി അശ്രദ്ധയായി റോഡിലേക്ക് ഓടിച്ച് കയറ്റിയപ്പോൾ ലാലു ഓടിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.റോഡിലേക്ക് തെറിച്ചുവീണ യുവാവ് തൽക്ഷണം മരിച്ചു. മാതാവ്: ശാരദ. സേഹാദരി: ധന്യ. മൃതദേഹം ആലത്തൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.