ചിറ്റൂർ: ബൈക്ക് വൈദ്യുതി തൂണിലിടിച്ച് കൊഴിഞ്ഞാമ്പാറ കരിമണ്ണ് പരേതനായ ശെൽവരാജെൻറ മകൻ സഞ്ജിത് (22) മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. വീട്ടിൽനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന സഞ്ജിത്ത് സഞ്ചരിച്ച ബൈക്ക് പൊൽപ്പുള്ളി വേട്ടകുളത്തിന് സമീപം നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. കോവിഡ് പരിശോധനക്ക് ശേഷം ഞായറാഴ്ച പോസ്റ്റ്മോർട്ടം നടത്തും. ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാതാവ്: സത്യഭാമ.