പാലാ: അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിെൻറ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. ഭരണങ്ങാനം ചിറ്റാനപ്പാറ കുരുവന്‍മാക്കല്‍ കെ.എം. മാത്യുവിെൻറ മകന് കെ.എം. മാത്യുവാണ് (ജിസ്മോന് -39) 12ന് അമേരിക്കയിലെ ഫ്ലോറിഡയില്‍ റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് മരിച്ചത്.
ഭാര്യ: ഏഴാച്ചേരി ചെറുനിലം അലിസണ്. മക്കള്‍: മെര്വിന്, ഷോണ്‍, മെലിസ. മാതാവ്: ചേര്‍പ്പുങ്കല്‍ കുഴികോടിയില്‍ മേരിക്കുട്ടി. സഹോദരങ്ങള്‍: ജിജോ, ജിതിന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടില്‍ ആരംഭിച്ച് ഭരണങ്ങാനം സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.