എലിക്കുളം: ഹൃദയാഘാതത്തെതുടർന്ന് മരിച്ചയാൾക്ക് കോവിഡെന്ന് പരിശോധനഫലം. എലിക്കുളം മാടപ്പള്ളിൽ പരേതനായ ഉലഹന്നാെൻറ മകൻ സെബാസ്റ്റ്യനാണ് (പാപ്പച്ചൻ -60) മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റിവായത്. അവിവാഹിതനാണ്. മാതാവ്: പരേതയായ മേരി. സഹോദരങ്ങൾ: ബാബു ജോൺ, അച്ചാമ്മ, കുഞ്ഞുമോൾ, മേരി, ഓമന.