ബാലരാമപുരം: വീടിെൻറ ഗേറ്റ് കടന്ന് റോഡിലിറങ്ങിയ ഒന്നരവയസ്സുകാരി ബൈക്കിടിച്ച് മരിച്ചു. കാവിൻപുറം വൈഷ്ണവത്തിൽ രതീഷ്-ആര്യ ദമ്പതികളുടെ മകൾ നക്ഷത്രയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാേലാടെ കാവിൻപുറം ജങ്ഷന് സമീപമായിരുന്നു സംഭവം. തുറന്നുകിടക്കുകയായിരുന്ന ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങവെ ബൈക്കിടിച്ച് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ആംബുലൻസിൽ അനന്തപുരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരിച്ചു. കാശിനാഥ് സഹോദരനാണ്. കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാമപുരം അന്തിയൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് വിജയരംഗെൻറ ചെറുമകളാണ്. ബാലരാമപുരം പൊലീസ് കേസെടുത്തു.