കരുനാഗപ്പള്ളി: പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരുന്ന വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പാട് വെള്ളനാതുരുത്ത് കൊച്ചുമുറിയിൽ വീട്ടിൽ പരേതനായ ശിവദത്തെൻറ ഭാര്യ ഉഷ (62) ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ ഇവർക്ക് കോവിഡും സ്ഥിരീകരിച്ചിരുന്നു. മക്കൾ: രഞ്ജിത്, രജിത്, രമ്യ. മരുമക്കൾ: വിനീത, ടിൻറു, വിനോദ്.