അഞ്ചൽ: റോഡ് മുറിച്ചുകടക്കവേ ബൈക്ക് തട്ടി ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരിച്ചു. കുരുവിക്കോണം മംഗലശ്ശേരി വീട്ടിൽ ധർമരാജൻ (78, കശുവണ്ടി വികസന കോർപറേഷൻ റിട്ട. വാച്ചർ) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ വീടിന് സമീപത്ത് റോഡ് മുറിച്ചുകടക്കവേയാണ് അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ധർമരാജനെ ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പുനലൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. വിദഗ്ധചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: കൃഷ്ണമ്മാൾ. മകൻ: പരേതനായ ധനേഷ്കൃഷ്ണ.