കരുനാഗപ്പള്ളി: സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തൊടിയൂർ മാരാരിതോട്ടം മംഗലത്ത് കിഴക്കതിൽ വീട്ടിൽ അരുൺകുമാർ (32) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം വീടിന് സമീപത്തുള്ള വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കൊല്ലം ജില്ല ആശുപത്രിയിൽ. കോവിഡ് പരിശോധനഫലം ലഭിച്ച ശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: ആതിര. മകൻ: ആലാപ്.