തിരൂരങ്ങാടി: കാരന്തൂർ മർകസ് കമ്മിറ്റി അംഗം തലപ്പാറ പി.കെ.എസ്. പൂക്കോയ തങ്ങൾ (65) നിര്യാതനായി. കോവിഡിനെ തുടർന്ന് ഏതാനും ദിവസമായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാറക്കടവ് തുറാബ് കുടുംബാംഗമായ ഇദ്ദേഹം, പരേതനായ മുഹമ്മദ് കോയ തങ്ങളുടെയും ആഇശാ ബീവിയുടെയും മകനാണ്. മലപ്പുറം മഅ്ദിൻ കമ്മിറ്റി അംഗം, ഫറോക് ഖാദിസിയ്യ പ്രസിഡൻറ്, മുട്ടിച്ചിറ മജ്മഉത്തസ്കിയ്യ പ്രസിഡൻറ്, വെളിമുക്ക് വാദി ബദ്ർ പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ആയുർവേദ, യൂനാനീ ചികിത്സകൻ കൂടിയായ തങ്ങൾ 40 വർഷത്തിലേറെയായി തലപ്പാറയിൽ ചികിത്സ നടത്തിവരുകയായിരുന്നു. ഭാര്യ: സയ്യിദത്ത് ആഇശ. മക്കൾ: സയ്യിദ് ഹബീബ് തുറാബ് സഖാഫി (മുദരിസ് പൊന്നാനി വലിയ ജുമുഅത്ത് പള്ളി), സയ്യിദ് സൈനുൽ ആബിദ് സഖാഫി (മുദരിസ് ആക്കോട് ദാറുത്തഖ് വ), സയ്യിദ് ഹാഫിള് സ്വാദിഖ് തുറാബ് (ഇമാം യു.എ.ഇ ഔഖാഫ്), ഹഫ്സസത്ത് ബീവി. പരേതനായ സയ്യിദ് സ്വാലിഹ് തുറാബ്. മരുമക്കൾ: ഹാശിം തങ്ങൾ ബാഫഖി കൊയിലാണ്ടി, ഫാത്വിമാബി, ഹുസ്ന ബീവി, അസ്മിറബീവി. സഹോദരങ്ങൾ: ആറ്റക്കോയ തങ്ങൾ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി (എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ്), കുഞ്ഞിബീവി, ആറ്റബീവി, മുല്ല ബീവി, ലൈല ബീവി.