പട്ടർനടക്കാവ്: നമ്പിയാംകുന്ന് കുണ്ടേനി ചോലക്ക് സമീപം കുമ്മാളിൽ മുഹമ്മദ് (കുഞ്ഞിമോൻ -58) നിര്യാതനായി. വലിയ പറപ്പൂർ മഹല്ല് കമ്മിറ്റി അംഗം, നമ്പിയാംകുന്ന് ഹിദായത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി ട്രഷറർ, ഒരുമ കൾചൽ സെൻറർ അംഗം, മുസ്ലിം ലീഗ് മേഖല കമ്മിറ്റി അംഗം എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നഫീസ തയ്യിൽ. മക്കൾ: അഷ്റഫ്, റഷീദ്, സൈഫുദ്ദീൻ (മൂവരും ഷാർജ), സാബിറ, ജംഷീറ. മരുമക്കൾ: ഹമീദ് (അല്ലൂർ), ഗഫൂർ (കാട്ടിലങ്ങാടി), അഫാരിയ (കുറുക്കോൾ), മുഹ്സിന (തുവ്വക്കാട്).