അമ്പലപ്പുഴ: വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കാഴം പുതുവൽ ഷമീർ-റാഷിദ ദമ്പതികളുടെ മകൾ സഫാനയാണ് (17) മരിച്ചത്. ഞായറാഴ്ച രാവിലെ മാതാവ് ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.