തുറവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. തുറവൂർ പഞ്ചായത്ത് നാലാം വാർഡ് കൊല്ലാക്കിൽ നികർത്തിൽ ജി. രവീന്ദ്രനാണ് (58) മരിച്ചത്. ദേശീയപാതയിൽ പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിക്ക് സമീപം 26ന് രാവിലെ 6.15നായിരുന്നു അപകടം. സൈക്കിളിൽ പൊന്നാംവെളിയിലേക്ക് പോകുന്നതിനിടെ പെട്ടിഓട്ടോ ഇടിക്കുകയായിരുന്നു. ഭാര്യ: രമണി. മക്കൾ: രാകേഷ്, രാഹുൽ, രാഖി. മരുമക്കൾ: അശ്വതി, അഭി.