മതിലകം: കൊടുങ്ങല്ലൂർ ഗോൾഡ് പാലസ് ജ്വല്ലറി ഉടമ മതിലകം പുതിയകാവ് പുന്നിലത്ത് പരേതരായ മുഹമ്മദ്കുഞ്ഞി ഹാജിയുടെയും കുഞ്ഞി ഐശുമ്മയുടെയും മകൻ പി.എം. മുഹമ്മദ് യൂസഫ് ഹാജി (78) നിര്യാതനായി. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രി സ്ഥാപകാംഗവും വൈസ് ചെയർമാനുമാണ്. മിലിട്ടറി സപ്ലൈ കോർ വിഭാഗം ഉദ്യോഗസ്ഥനായി വിരമിച്ച ശേഷം ദീർഘകാലം നാഷനൽ ബാങ്ക് ഓഫ് അബൂദബിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാട്ടിൽ എത്തിയ ശേഷമാണ് ജ്വല്ലറി രംഗത്തേക്ക് കടന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹികസംഘടനകളിലും സജീവമായിരുന്നു. കൊടുങ്ങല്ലൂർ മർച്ചൻറ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറായി പ്രവർത്തിച്ചുവരുകയായിരുന്നു. നാഷനൽ എക്സ് സർവിസ് മെൻ കോഓഡിനേഷൻ കമ്മിറ്റി മതിലകം യൂനിറ്റ് ട്രഷറായിരുന്നു. ഭാര്യ: അഴീക്കോട് മതിലകത്ത് വീട്ടിൽ പരേതനായ ബാവു ഹാജിയുടെ മകൾ ഹാരിഫ. മക്കൾ: ബിനാസീർ, സിനാസിർ. മരുമക്കൾ: ഹാഷിം, നിസ്താർ(ഖത്തർ). സഹോദരങ്ങൾ: പി.എം. മുഹമ്മദ് ഹാജി (റിട്ട. ഇൻകം ടാക്സ് ഓഫിസർ), പരേതനായ പി.എം. അബ്ദുൽ ഹഖ് (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), പരേതയായ ഖദീജ, ആസിയ, ഐശുമ്മ, മറിയം ബീവി.