കോയമ്പത്തൂർ: നാല് പതിറ്റാണ്ടോളം മലയാളി സംഘടനകളിലും സാമൂഹിക, സാംസ്കാരിക മേഖലകളിലും സജീവമായി പ്രവർത്തിച്ചിരുന്ന നഗരത്തിലെ പ്രമുഖ വ്യാപാരി തൈത്തോടത്ത് മൊയ്തു(74) നിര്യാതനായി. കോവിഡ് ബാധിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 1.40നായിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം ഗണപതിയിലാണ് താമസം. കോൺഫെഡറേഷൻ ഒാഫ് തമിഴ്നാട് മലയാളി അസോസിയേഷൻ (സി.ടി.എം.എ), ഓൾ ഇന്ത്യ മലയാളി അസോസിയേഷൻസ്(എയ്മ) എന്നീ സംഘടനകളുടെ വൈസ് പ്രസിഡൻറാണ്. കേരള കൾചറൽ സെൻറർ, ശിവാനന്ദ കോളനി കേരള സമാജം, ഫ്രോണ്ടിയർ ഒാഫ് കോയമ്പത്തൂർ മലയാളി അസോസിയേഷൻസ് തുടങ്ങിയ സംഘടനകളിലും സജീവമായിരുന്നു.ഭാര്യ: ഹഫ്സ. മക്കൾ: അഹ്മദ് (വ്യാപാരം, കോയമ്പത്തൂർ), ഫിനോജ് (െഎ.ടി മൈസൂർ), ഫഹാദ് (െഎ.ടി ബംഗളൂരു). മരുമക്കൾ: തെൻസി, ഡോ. ഷൈനി (ഡെൻറിസ്റ്റ്, മൈസൂർ), ഹസീബ (കോളജ് പ്രഫസർ, ബംഗളൂരു).