അയ്യംമ്പുഴ: കട്ടിങ് വെട്ടുക്കാട്ടിൽ പരേതനായ കുറുമ്പെൻറ മകൻ വി.കെ. സുകുമാരൻ (56) നിര്യാതനായി. അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ അംഗവും, ഭാരതീയ ദലിത് കോൺഗ്രസ് കാലടി ബ്ലോക്ക് പ്രസിഡൻറുമായിരുന്നു. ഭാര്യ: ജയശ്രീ അയ്യംമ്പുഴ കൈതക്കോട്ട് കുടിയിൽ കുടുംബാംഗം. മകൾ: ശരണ്യ (സ്റ്റാഫ് നഴ്സ് എറണാകുളം ജനറൽ ആശുപത്രി). മരുമകൻ: പ്രശാന്ത് (ജനറൽ ആശുപത്രി എറണാകുളം).