കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം മുൻ അസോസിയേറ്റ് പ്രഫസർ ഡോ. ജയന്തി രാഘവൻ (61) നിര്യാതനായി. തൊണ്ടയാട് ജെ.ജെ.െഎ.െഎ.വി.എഫ് ഗൈനക് സെൻറർ മേധാവിയാണ്. പരേതരായ പാലക്കാട് പടിഞ്ഞാറെത്തറ തെക്കേപുത്തൻ വീട്ടിൽ ദാക്ഷായണി അമ്മയുടെയും തസ്രാക്ക് അള്ളാപ്പുറത്ത് കണ്ണൻ മന്ദാടിയാരുടെയും മകനാണ്. ഭാര്യ: ധനലക്ഷ്മി. മക്കൾ: ഡോ. ജയപ്രിയ, ഡോ. ലക്ഷ്മിപ്രിയ. മരുമക്കൾ: ഡോ. ജിതിൻ (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ), ഡോ. നവീൻ (എസ്.ജി.പി.ജി.െഎ, ലഖ്നോ). സഹോദരൻ: ഡോ. ജയപ്രകാശ് (യു.കെ).