മുട്ടാഞ്ചേരി: പരേതനായ കെ.സി. തറുവൈക്കുട്ടി ഹാജിയുടെ മകൻ കറുത്തേടത്ത് പൊയിൽ ഇസ്മായിൽ ഹാജി (68) നിര്യാതനായി. ദീർഘകാലം മുക്കടംകാട് മഹല്ല് മുതവല്ലിയും മഹല്ല് പ്രസിഡൻറുമായിരുന്നു. പതിമംഗലം ഉമറലി ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ, പതിമംഗലം മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡൻറ്, അരീച്ചോലയിൽ മസ്ജിദ് പുനർനിർമാണ കമ്മിറ്റി ചെയർമാൻ, എസ്.വൈ.എസ് മുക്കടംകാട് യൂനിറ്റ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: ആമിന. മക്കൾ: ഡാനിഷ്, ഫസീല. മരുമക്കൾ: ത്വയ്യിബ്, ഫിജ്ന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബു, കെ.പി. കോയസ്സൻകുട്ടി, ഹലീമ, പാത്തുട്ടി, പരേതയായ ആമിനക്കുട്ടി.