വാണിമേൽ: ചിയ്യൂർ എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ ചേലമുക്ക് തയ്യുള്ളതിൽ കണ്ണൻ മാസ്റ്റർ (76) നിര്യാതനായി. വാണിമേൽ ഗ്രാമപഞ്ചായത്ത് അംഗം, വാണിമേൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ: ജാനു (പോസ്റ്റ് മാസ്റ്റർ, വാണിമേൽ). മക്കൾ: പ്രവീൺ കുമാർ (കോൺട്രാക്ടർ, ജല അതോറിറ്റി), പ്രദീപ് കുമാർ (അധ്യാപകൻ ചെറുമോത്ത് എൽ.പി സ്കൂൾ, സെക്രട്ടറി സി.പി.എം വാണിമേൽ ലോക്കൽ കമ്മിറ്റി, പ്രസിഡൻറ് വാണിമേൽ സർവിസ് സഹകരണ ബാങ്ക്), പ്രദീഷ് കുമാർ (സിറാജ് ദിനപത്രം).മരുമക്കൾ: റീജ, സീന, റിഷ (അധ്യാപിക, ചേന്ദമംഗലം എൽ.പി സ്കൂൾ). സഹോദരങ്ങൾ: അച്യുതൻ, ലീല, പരേതരായ ചാത്തു, കുഞ്ഞിരാമൻ.