വർക്കല: കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. ഹരിഹരപുരം കെടാകുളം ശിവകാശിയിൽ സജിത്തിെൻറയും രസ്നിയുടെയും മകൻ കാശിനാഥ് (13) ആണ് മരിച്ചത്. സഹോദരിയും അമ്മയും കുളിക്കാനായി പുറത്തുപോയപ്പോഴാണ് കാശിനാഥ് ജനാലയിൽ ഷാൾ ചുറ്റി കളിച്ചത്. ഇതിനിടയിൽ ഷാൾ കഴുത്തിൽ കുരുങ്ങുകയായിരുന്നു. പുറത്തുപോയിരുന്ന സജിത്ത് മടങ്ങിയെത്തിയപ്പോഴാണ് കഴുത്തിൽ ഷാൾ കുരുങ്ങിയ മകനെ മരിച്ചനിലയിൽ കണ്ടത്. അയിരൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ചെമ്പകശ്ശേരി എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു.