കരുനാഗപ്പള്ളി: സി.പി.എം പ്രവർത്തകയും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കല്ലേലിഭാഗം വില്ലേജ് കമ്മിറ്റി ഭാരവാഹിയുമായി ദീർഘകാലം പ്രവർത്തിച്ച തൊടിയൂർ മുഴങ്ങോടി ചേമത്ത് കിഴക്കതിൽ വീട്ടിൽ കുട്ടിയമ്മ (78) നിര്യാതയായി. ഭർത്താവ് : പരേതനായ ഭാസ്കരൻ. മക്കൾ: വത്സല, ഉഷ, മിനി. മരുമക്കൾ: ദിവാകരൻ, രാജൻ, ഗോപാലകൃഷ്ണൻ (സീനിയർ സൂപ്രണ്ട്, ഡി.എം.ഒ ഓഫിസ്, പത്തനംതിട്ട). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.