എകരൂല്‍: കരിയാത്തൻകാവിലെ ആദ്യകാല മുസ്ലിം ലീഗ് നേതാവ് കൂരാപ്പുറത്ത് ബീരാൻകുട്ടി (86) നിര്യാതനായി. ഹയാത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി അംഗം, ശിവപുരം മഹല്ല് കമ്മിറ്റി സെക്രട്ടറി, മഹല്ല് ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. മക്കൾ: ഫാത്തിമ (ഇലാഹിയ സ്കൂൾ, കാപ്പാട്), അബ്ദുൽ മുജീബ്, ജാഫർ ഷമീം, ഹനീഫ രിഫാഇ. മരുമക്കൾ: ലിംസി (ചേളന്നൂർ), ഫരീദ (ചീക്കിലോട്). സഹോദരങ്ങൾ: ഖദീജ, മായിൻ, മൊയ്തീൻകുഞ്ഞി, അഹമ്മദ്കുട്ടി.