പെരിന്തൽമണ്ണ: ദീർഘകാലമായി പെരിന്തൽമണ്ണ കേന്ദ്രീകരിച്ച് വ്യാപാര സ്ഥാപനങ്ങൾ നടത്തിവരുന്ന കെ.എം.ടി. ജലീൽ (70) നിര്യാതനായി. പെരിന്തൽമണ്ണയിലെ കെ.എം.ടി സിൽക്സ്, കെ.എം.ടി ടൈൽസ് ആൻഡ് സാനിറ്ററീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. പെരിന്തൽമണ്ണ മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറായി രണ്ടുവർഷം ചുമതല വഹിച്ചിട്ടുണ്ട്. അതിനു മുമ്പ് ദീർഘകാലം വ്യാപാരി സംഘടനയുടെ യുവജനവിഭാഗം ഭാരവാഹിയായിരുന്നു. മുൻ കാലത്ത് കായിക രംഗത്തും കലാരംഗത്തും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം പെരിന്തൽമണ്ണ പ്രസിഡൻറ്സ് ക്ലബിെൻറ മുൻ പ്രസിഡൻറായിരുന്നു.
പരേതരായ കൊളച്ചാട്ടിൽ മുഹമ്മദ് കുട്ടി ഹാജിയുടെയും എടായ്ക്കലിലെ കുപ്പോട്ടിൽ കുഞ്ഞാത്തുട്ടിയുടെയും മകനാണ്. ഭാര്യ: കോടാലി സുഹറ (മഞ്ചേരി). മക്കൾ: റഹ്മത്ത് ബീന (യു.കെ), സബിത (അബൂദബി), അബ്ദുൽ മലിക് (കെ.എം.ടി സിൽക്സ്), ഹബീബ് മുഹമ്മദ്. മരുമക്കൾ: നെല്ലിക്കുർശി യാസീൻ അഷ്റഫ് (യു.കെ), സലീം മോൻ (അബൂദബി), ചെറൂളിപറമ്പിൽ ഹൈഫ (കരിങ്ങനാട്), മാലങ്ങാടൻ, ഫർസീൻ (കാരക്കുന്ന്). സഹോദരങ്ങൾ: കെ.എം.ടി. മുഹമ്മദലി (റിട്ട. എക്സിക്യുട്ടീവ് എൻജിനീയർ), അബ്ദുൽ റസാഖ് (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ബ്രാഞ്ച് മാനേജർ), ഉണ്ണീൻകുട്ടി (ബിസിനസ്), അബ്ദുൽ വഹാബ് (ബിസിനസ്), സഹീദ, പരേതനായ ഷൗക്കത്തലി.