വാടാനപ്പള്ളി: തളിക്കുളം തമ്പാൻകടവ് വാക്കാട്ട് വീട്ടിൽ പ്രകാശൻ (68) കോവിഡ് ബാധിച്ച് മരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. വേട്ടുവ മഹാസഭ ചാവക്കാട് താലൂക്ക് മുൻ പ്രസിഡൻറാണ്. പട്ടികജാതിക്കാരുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ: ഓമന. മക്കൾ: രാജേഷ്, രാഗേഷ്, രേഖ.