മൂന്നാർ: മൂന്നാർ കോളനിവാസി പരേതനായ കർണാനിധിയുടെ ഭാര്യ ശുഭാകരുണൻ (48) കുഴഞ്ഞുവീണ് മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോവിഡ് പരിശോധനക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: അശ്വിൻ, ഗോപിക.