തൊടുപുഴ: ഉടുമ്പന്നൂർ കുന്നുംപുറത്ത് പീറ്ററിനെ (60) മുട്ടം ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജീവനക്കാരൻ തിങ്കളാഴ്ച രാവിലെ കടയിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. തടിക്കച്ചവടവുമായി ബന്ധപ്പെട്ടാണ് പീറ്റർ മുട്ടത്ത് എത്തിയതെന്ന് പറയുന്നു. ഭാര്യ: പരേതയായ സലോമി. മക്കൾ: പ്രിൻസി, ആൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഉടുമ്പന്നൂർ സെൻറ് െസബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.