കുളനട: ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനം സീനിയർ വൈദികനും റിട്ട. അധ്യാപകനുമായ കുളനട മുണ്ടുകല്ലിനാൽ വീട്ടിൽ തോമസ് കല്ലിനാൽ കോർ എപ്പിസ്കോപ്പ (86) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാൾ കെ. ഉമ്മൻ (ഹൈസ്കൂൾ അധ്യാപിക). മക്കൾ: ഡോ. മിനി പ്രസാദ് (പ്രഫസർ, മാർത്തോമ കോളജ്, ചുങ്കത്തറ), എബ്രഹാം തോമസ് (ചാർട്ടേഡ് അക്കൗണ്ടൻറ്, എറണാകുളം), പരേതയായ അന്നമ്മ തോമസ് (അധ്യാപിക). മരുമക്കൾ: ഡോ. പ്രസാദ് എം. അലക്സ് (പ്രഫസർ, മാർത്തോമ കോളജ്, ചുങ്കത്തറ), ജെസി സി. ഐസക് (സെക്ഷൻ ഓഫിസർ, പി.എസ്.സി തിരുവനന്തപുരം), ജോർജ് വർഗീസ് (സൂപ്രണ്ട്, ഗവ. ആശുപത്രി, കരുവാറ്റ).
മൃതദേഹം ചൊവ്വാഴ്ച ഉച്ചക്ക് 2.30 മുതൽ വസതിയിൽ പൊതുദർശനത്തിന് വെക്കും. ബുധനാഴ്ച ഉച്ചക്ക് 2.30ന് ഭവനത്തിലെ ശുശ്രൂഷക്കും കുളനട സെൻറ് ജോർജ് ചാപ്പലിൽ പൊതുദർശനത്തിനുംശേഷം നാലിന് മാന്തളിർ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.