റാന്നി: കാണാതായ യുവാവിെൻറ മൃതദേഹം സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ച പുരയിടത്തിൽ കണ്ടെത്തി. പഴവങ്ങാടി കരികുളം ഒഴുവൻപാറ മുട്ടുമണ്ണിൽ സജിയുടെ മകൻ രാഹുൽ മോെൻറ (സജിത് -23) മൃതദേഹമാണ് ഒഴുവൻപാറ ഗാർഡ് സ്റ്റേഷനു സമീപം ചീഞ്ഞളിഞ്ഞ നിലയിൽ കണ്ടത്.
ഈ മാസം ഏഴുമുതൽ രാഹുൽമോനെ കാണാനില്ലായിരുന്നു. റാന്നി പൊലീസിൽ പരാതി നൽകിയിരുന്നു. കാടുവെട്ടാൻ വന്നവരാണ് തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ മൃതദേഹം കണ്ടത്. ഭാര്യ: മായ. റാന്നി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു