പറവൂർ: കിഴക്കേപ്രം ഗ്രീൻ കോട്ടേജിൽ പി. രാജ്മോഹൻ നായർ (71) കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ചതോടെ അമൃത ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ചന്ദ്രലേഖ. മക്കൾ: സുജ, മനോജ്. മരുമകൻ: രമേഷ് നായർ.