ആറ്റിങ്ങല്‍: കോവിഡ് ബാധിച്ച് വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളജാശുപത്രിയില്‍ ചികിത്സയിലിരുന്ന ഗൃഹനാഥന് മരിച്ചു. മുദാക്കല്‍ പരമേശ്വരം രേവതിയില്‍ കൃഷ്ണന്‍കുട്ടി നായര്‍ (64) ആണ് മരിച്ചത്. 21നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിെൻറ മകന് ജിഷ്ണു ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ചിലര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്് ഇയാള്‍ ഹോംക്വാറൻറീനില് കഴിഞ്ഞു. 21ന് ജിഷ്ണുവും കൃഷ്ണന്‍കുട്ടിനായരും പരിശോധനക്ക് വിധേയരാകുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ആരോഗ്യവകുപ്പിെൻറ നിര്‍ദേശപ്രകാരം മരുന്ന് കഴിച്ച് വീട്ടില്‍ തുടര്‍ന്നു. പ്രമേഹരോഗമുള്ളയാളാണ് കൃഷ്ണന്കുട്ടിനായര്. വെള്ളിയാഴ്ച കോവിഡ് ലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ, ആരോഗ്യനില വഷളായതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ മരിച്ചു. മൃതദേഹം കോവിഡ്മാനദണ്ഡങ്ങളനുസരിച്ച് സംസ്കരിച്ചു. ഇദ്ദേഹത്തിെൻറ ഭാര്യ ജലജകുമാരിക്കും കോവിഡ് സ്ഥിരീകരിച്ചു.
മകള്‍: ജിഷ. മരുമകന്: വിമല്‍കുമാര്‍.