കല്ലറ: പെയിൻറിങ് തൊഴിലാളിയായ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ കാവിമറ്റം കോളനിയിൽ കുറ്റിക്കാട്ട് മലയിൽ രാജു-തുളസി ദമ്പതികളുടെ മകൻ രഞ്ജിത്ത് രാജുവിനെയാണ് (23) കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. തിങ്കളാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം. പെയിൻറിങ്, പന്തൽ ജോലികൾ ചെയ്തിരുന്ന രഞ്ജിത്ത് തിങ്കളാഴ്ച ജോലിക്ക് പോയിരുന്നില്ല. പിതാവാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സഹോദരി: രമ്യ. സംസ്കാരം പിന്നീട്.