പട്ടാമ്പി: ആമയൂരിൽ യുവാവിനെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ കിഴക്കേക്കരയിലാണ് പാടത്തെ വെള്ളക്കെട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. വെള്ളിലാപ്പുള്ളി സേതുമാധവെൻറ മകൻ സതീശൻ(37) ആണ് മരിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇയാൾ ഞായറാഴ്ച വൈകുന്നേരം വീട്ടിൽ നിന്നിറങ്ങിയതാണെന്ന് ബന്ധുക്കൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.മാതാവ്: ദേവയാനി. സഹോദരങ്ങൾ: സത്യൻ, സവിത.