വണ്ടൂർ: എറിയാട് എ.യു.പി സ്കൂളിൽനിന്ന് വിരമിച്ച അധ്യാപിക കെ.വി. ജോളിക്കുട്ടി (71) കോട്ടയത്തിനടുത്ത പാറാമ്പുഴയിൽ നിര്യാതയായി. തിരുവാലി ഗ്രാമപഞ്ചായത്ത് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവും എറിയാട് സ്കൂൾ മുൻ പ്രധാനാധ്യാപകനുമായിരുന്ന പി.ടി. എബ്രഹാം മാസ്റ്റർ ഒരുമാസം മുമ്പാണ് മരിച്ചത്. മക്കൾ: ആശ പി. എബ്രഹാം, ജെറിൻ പി. എബ്രഹാം (ഇരുവരും ആസ്ട്രേലിയ). മരുമക്കൾ: ജേക്കബ് ജോൺസൺ (വാകത്താനം), ജിതി പരമൂട്ടിൽ കോന്നി (ഇരുവരും ആസ്ട്രേലിയ).