പാറശ്ശാല: വൈദിക വിദ്യാർഥി കായലില്‍ മുങ്ങിമരിച്ചു. കടകംപള്ളി കരിക്കകം ഒാള് സെയിൻറ്സ് പി.സി 32/785ല്‍ 1 വൃന്ദാവന്‍ ഹൗസില്‍ വാടകക്ക് താമസിക്കുന്ന ബെനഡിക്ടിെൻറ മകന് ബെന്നി ബിനോയാണ് (24) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30ഒാടെ പൊഴിയൂര്‍ കടലിന് സമീപത്തെ പൊഴിക്കര കായലിലാണ് അപകടം നടന്നത്. സുഹൃത്തുക്കളുമൊത്ത് കായലില്‍ കുളിക്കവെ കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഫയര്‍ഫോഴ്സിലെ സ്കൂബാ ടീം വൈകീട്ട് മൂേന്നാടെ മൃതദേഹം പൊഴിക്കര കായലിലെ പാറകള്‍ക്കിടയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. മാതാവ്: അത്താമ്മ. സഹോദരങ്ങള്‍: മേരിസുശീല, മേരി ബിനിത. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് കോവിഡ് പരിശോധന നടത്തിയശേഷം മേല്‍നടപടി സ്വീകരിക്കുമെന്ന് പൊഴിയൂര്‍ പൊലീസ് പറഞ്ഞു.