സ്കൂട്ടറപകടത്തിൽ മരിച്ചു
കഴക്കൂട്ടം: പെരുമാതുറ മാടൻവിളയിൽ സ്കൂട്ടർ നിയന്ത്രണം തെറ്റിയതിനെതുടർന്ന് തെറിച്ചുവീണ് പ്ലംബിങ് കടയുടമ മരിച്ചു. കഠിനംകുളം സ്വദേശിയും അമ്മൻകോവിലിന് സമീപം കട നടത്തുന്ന ഉള്ളൂർ നീരാഴി ലെയിനിൽ എൻ.എൽ.ആർ.എ 319ൽ ദേവശ്രീയിൽ ദേവദാസൻ (74) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെ കഠിനംകുളത്തുനിന്ന് തീരദേശപാത വഴി ചിറയിൻകീഴിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: തങ്കം. മക്കൾ: അഖില അനുജ, തുഷാര.