ചാവക്കാട്: ഏനാമാവ് റോഡിലെ എം.കെ. സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ചാവക്കാട് ബസ് സ്റ്റാൻഡ് സഹകരണ റോഡിനു സമീപം പരേതനായ കറുവത്തി മൊയ്തുണ്ണിയുടെ (നാരങ്ങ) മകൻ മുസ്തഫയാണ് (48) മരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. ദീർഘകാലം ഗൾഫിൽ പ്രവാസിയായിരുന്ന മുസ്തഫ തിരിച്ചെത്തിയ ശേഷം ചാവക്കാട് ട്രാവൽസിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ഷഹീന. മക്കൾ: ഇഷ, മെഹ്വിൻ, ഇസ്ബ.