ഹരിപ്പാട്: ബൈക്ക് പിക്അപ് വാനിലിടിച്ച് പരിക്കേറ്റ് ചികിത്സയിരുന്ന യുവാവ് മരിച്ചു. കുമാരപുരം പൊത്തപ്പള്ളി വടക്ക് വിഷ്ണുവിജയ് ഭവനത്തിൽ പരേതനായ ഗോപാലാചാരിയുടെ മകൻ വിജയ്യാണ് (21) മരിച്ചത്.ദേശീയപാതയിൽ താമല്ലാക്കൽ കെ.വി ജെട്ടി ജങ്ഷനു സമീപം തിങ്കളാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. വിജയ് കൂട്ടുകാരൻ മണിക്കുട്ടനൊപ്പം നാരകത്തറയിൽനിന്ന് കരുവാറ്റക്ക് പോകുകയായിരുന്നു. മറികടക്കുന്നതിനിടെ ബൈക്ക് ഓട്ടോയിൽ തട്ടി നിയന്ത്രണം വിട്ട് എതിരെ വന്ന പിക്അപ് വാനിലിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നിലിരുന്ന മണിക്കുട്ടൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. വിജയ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ 11.30ഓടെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാതാവ്: പുഷ്കല. സഹോദരൻ: വിഷ്ണു.