ആറാട്ടുപുഴ: ബസ്സ്റ്റാൻഡിലെ പുത്തൻപുരക്കൽ സ്റ്റോഴ്സ് ഉടമ പുത്തൻപുരക്കൽ അബ്ദുൽ സമദ് (62) കോവിഡ് ബാധിച്ച് മരിച്ചു. പനിയെത്തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും 20ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് വർഷങ്ങളായി ചികിത്സയിലായിരുന്നു. ഭാര്യ: ഷീജ. മക്കൾ: റൂബിയ, ഷാജഹാൻ. മരുമകൻ: നിയാസ് പല്ലന (സ്റ്റേറ്റ് അഗ്മാർക്ക് ഗ്രേഡിങ് ലബോറട്ടറി, ആലപ്പുഴ). മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പടിഞ്ഞാറേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ആറാട്ടുപുഴയിലെ ആദ്യ കോവിഡ് മരണമാണിത്.