ചാരുംമൂട്: കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വയോധിക മരിച്ചു. പാലമേൽ പഞ്ചായത്ത് ആദിക്കാട്ടുകുളങ്ങര എള്ളുംവിള കിഴക്കതിൽ പരേതനായ സെയ്ത് അഹമ്മദിെൻറ ഭാര്യ ഫാത്തിമാബീവിയാണ് (85) മരിച്ചത്. കഴിഞ്ഞദിവസമാണ് ഫാത്തിമ ബീവിയടക്കം വീട്ടിൽ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്.