തിരുവല്ല: വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലിരുന്ന വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു. കുറ്റൂർ കിഴക്കനോതറ കുഴികണ്ടത്തിൽ ടി. കുര്യാക്കോസിെൻറ ഭാര്യ അനെറ്റ് കുര്യാക്കോസാണ് (64) മരിച്ചത്.
തിരുവല്ല ബിലീവേഴ്സ് ചർച് മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. നാലുദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ മരിച്ചു. മക്കൾ: അനു, ജിനു, മീനു. മരുമക്കൾ: ലിൻക്ലോൺ ജേക്കബ്, രഞ്ജിത്ത് പീറ്റർ, അർച്ചി രാജ് എബ്രഹാം.