പട്ടാമ്പി: തിരുവേഗപ്പുറ മാട്ടുമ്മത്തൊടി ഇസ്മാഈൽ മൗലവി (69) നിര്യാതനായി. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പാലക്കാട് ജില്ല മുൻ വൈസ് പ്രസിഡൻറാണ്. ദീർഘകാലം തിരുവേഗപ്പുറ ദാറുസ്സലാം മദ്റസ, ചെമ്പ്ര തഖ്വിയ്യതുൽ ഇസ്ലാം മദ്റസകളിൽ സദർ, തിരുവേഗപ്പുറ ഹിദായതുസ്സിബിയാൻ മദ്റസ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സുലൈഖ. മക്കൾ: മുഹമ്മദ് സ്വാലിഹ് (ദുബൈ), മുഹമ്മദ് സ്വാദിഖ് (അധ്യാപകൻ എ.ഇ.ടി. കല്ലിങ്ങ പറമ്പ്) മുഹമ്മദ് സ്വാബിർ (അൽ ഖുൻഫുദ) സൗദ, സുരയ്യ. മരുമക്കൾ: മുഹ്സിന, ഷഫീല, നാജിയ, അഷറഫ് (വെണ്ടല്ലൂർ), അബ്ദുറഹിമാൻ (കുവൈത്ത് സിറ്റി). സഹോദരങ്ങൾ: ഖദീജ പൂക്കയിൽ, പരേതരായ എം.ടി. ഉസ്മാൻ, ഇബ്രാഹിം, ആയിശ, ആമിന.