കുന്ദമംഗലം: പരേതനായ റിട്ട. സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ കാരന്തൂർ സി. അപ്പു നായരുടെ ഭാര്യ കുഴിമയിൽ മീത്തൽ കൗസല്യ അമ്മ (77) നിര്യാതയായി. മക്കൾ: സുനിൽ (ചലച്ചിത്ര സംവിധായകൻ), ജയശ്രീ, ഹരിത (ആപ്കോ ഹോണ്ട), പ്രമോദ് (ബിസിനസ്), പ്രദീഷ് (എസ്.എ.പി ബംഗളൂരു). മരുമക്കൾ: വിജയൻ (ഇലക്ട്രോണിക് എൻജിനീയർ), ഉദയൻ (ഉദയ ഫാർമസി), ബിന്ദു, റീന, ഷിബിന (സോഫ്റ്റ് വെയർ എൻജിനീയർ). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.